9980 രൂപയുടെ എസ്‌ബിഐ നെറ്റ്‌ബാങ്കിംഗ് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കാനായി എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മെസേജില്‍ ആവശ്യപ്പെടുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളോട് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയക്കുന്നതായുള്ള മെസേജ് വ്യാജം. 9980 രൂപയുടെ എസ്‌ബിഐ നെറ്റ്‌ബാങ്കിംഗ് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കാനായി ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന എപികെ ഫയലാണ് സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

എസ്‌ബിഐയില്‍ നിന്നെന്ന പേരില്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യപ്പെട്ട് ഒരു എപികെ ഫയല്‍ ലഭിച്ചാല്‍ ശ്രദ്ധിക്കുക. ആ സന്ദേശവും എപികെ ഫയലും വ്യാജമാണ്. 'എസ്‌ബിഐ റിവാര്‍ഡ്27' എന്ന് ഈ എപികെ ഫയലില്‍ എഴുതിയിരിക്കുന്നതും തട്ടിപ്പാണ്. 9980 രൂപ ലഭിക്കുമെന്ന് കരുതി മെസേജിന് ഒപ്പമുള്ള എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നിങ്ങള്‍ വലിയ സൈബര്‍ തട്ടിപ്പിന് ഇരയാവാന്‍ സാധ്യതയുണ്ട്. എസ്‌ബിഐ ഒരിക്കലും മെസേജുകളും വാട്‌സ്ആപ്പും വഴി എപികെ ഫയലുകളും ലിങ്കുകളും അയക്കാറില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. അതിനാല്‍ മെസേജുകള്‍ക്കൊപ്പം വരുന്ന നിഗൂഢമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ പാടില്ല.
Read more: ലോസ് ആഞ്ചെലെസ് കാട്ടുതീ: തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ വിമാനം തകര്‍ന്നുവീണോ? Fact Check
