Asianet News MalayalamAsianet News Malayalam

അയോധ്യ: സുപ്രീം കോടതിയിൽ വാദം കേൾക്കൽ ഇന്ന് തുടങ്ങും

നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് അയോദ്ധ്യ തര്‍ക്കത്തിൽ വധിയുണ്ടാകാനാണ് സാധ്യത

SC CJI Gogoi-led Bench to hear Ayodhya case from today
Author
Supreme Court of India, First Published Aug 6, 2019, 7:12 AM IST

ദില്ലി: അയോദ്ധ്യ തര്‍ക്ക വിഷയത്തിൽ ഇന്ന് സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടങ്ങും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

റിട്ട. ജസ്റ്റിസ് ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കാൻ തീരുമാനിച്ചത്. 2.77 ഏക്കര്‍ വരുന്ന അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 17 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.

എല്ലാ ഹര്‍ജിക്കാരുടെയും ഭാഗം വിശദമായി കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. അതിനാൽ രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്നതാവും അയോദ്ധ്യകേസിലെ വാദം കേൾക്കൽ. നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് അയോദ്ധ്യ തര്‍ക്കത്തിൽ വധിയുണ്ടാകാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios