Asianet News MalayalamAsianet News Malayalam

അര്‍ബുദ രോഗിയായ വ്യക്തിയുടെ ജാമ്യം റദാക്കണമെന്ന് ഹര്‍ജി: ഇഡി ഉദ്യോഗസ്ഥന് ഒരു ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കണമെന്ന് ജസ്‌റ്റിസ്‌ എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു.

SC Fined ED officer
Author
First Published Oct 28, 2022, 7:20 PM IST

ദില്ലി: അർബുദരോഗിയായ വ്യക്തിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെൻ്റ്  ഡയറക്‌ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഹർജി ഫയൽ ചെയ്‌ത ഇഡി ഉദ്യോഗസ്ഥന്‌ കോടതി ഒരു ലക്ഷം പിഴ ചുമത്തി.അർബുദരോഗം കണക്കിലെടുത്ത്‌ യുപി സ്വദേശി കമൽഅഹ്‌സന് അലഹബാദ്‌ ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പിഴയിട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കണമെന്ന് ജസ്‌റ്റിസ്‌ എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ല. ആരോഗ്യസാഹചര്യങ്ങൾ കണക്കിലെടുത്താണ്‌ ജാമ്യം.  ഇത്തരം ഹരജികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും ജസ്റ്റിസ് എം ആർ ഷാ നിരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios