Asianet News MalayalamAsianet News Malayalam

വിശാഖപട്ടണം ദുരന്തം: എൽജി കമ്പനി 50 കോടി കെട്ടിവയ്ക്കണം; ഹരിത ട്രൈബ്യൂണല്‍ വിധി ശരിവച്ച് സുപ്രീംകോടതി

കേസിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണലിന് നോട്ടീസ് അയക്കാനും  തയ്യാറായില്ല. 

SC Rejects plea submitted by LG company on vizag gas leak case
Author
Delhi, First Published May 19, 2020, 3:30 PM IST

അമരാവതി: വിശാഖപട്ടണം വിഷവാതകദുരന്തത്തിന് കാരണമായ എൽ.ജി കമ്പനി അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാക്കില്ലെന്ന് സുപ്രീംകോടതി. 

ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ജി  കമ്പനി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്. കേസിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണലിന് നോട്ടീസ് അയക്കാനും  തയ്യാറായില്ല. 

എൽജി പോളിമര്‍ കമ്പനിയുടെ ഭാഗത്തുണ്ടായ ഗുരുതരപിഴവാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണൽ 50 കോടി രൂപ കെട്ടിവെക്കാൻ എൽജി കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. വിഷവാതകം ചോര്‍ന്ന് 11 പേരാണ് വിശാഖപട്ടണത്ത് മരിച്ചത്. .

Follow Us:
Download App:
  • android
  • ios