Asianet News MalayalamAsianet News Malayalam

ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഇടതുനേതാക്കൾ ഇന്ന് ഇരയുടെ ബന്ധുക്കളെ കാണും

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്

SC to consider petition regards hathras case
Author
Hathras, First Published Oct 6, 2020, 8:38 AM IST

ദില്ലി: ഹാഥ്റസ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്. 

അതിനിടെ ഇടത് പാര്‍ട്ടികളുടെ സംഘം ഇന്ന് ഹാഥ്റസ് സന്ദര്‍ശിക്കും. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ എന്നിവരടങ്ങുന്ന സംഘം പതിനൊന്ന് മണിയോടെ ഹാഥ്റസിലെത്തും.നേരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹാഥ്റസ് സന്ദര്‍ശിച്ചതിനെ ഇടത് പാര്ട്ടികള്‍ സ്വാഗതം ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios