Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

പ‍ർവതാരോഹകരുടെ പതിവ് ഇടമാണ് ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ ദുരന്തമുണ്ടാഥികൾ അപകടത്തിൽപെട്ടത്. നിനച്ചിരിക്കാത്ത നേരത്താണ് ഇവിടെ മഞ്ഞ് വില്ലനാവുക

Search for missing persons due to snowfall in Uttarakhand, 23 people to be found, heavy snow is a challenge
Author
First Published Oct 5, 2022, 8:03 AM IST


ദില്ലി :  ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് കാണാതായവർക്കായി തെരച്ചിൽ തുടരും. ഇനി കണ്ടെത്താനുള്ളത്  23 പേരെ ആണ് . തെരച്ചിലിനും രക്ഷാ പ്രവർത്തനങ്ങൾക്കും വെല്ലുവിളി ആകുന്നത് കനത്ത മഞ്ഞുവീഴ്ച ആണ് . ഇന്നലെ ആണ് ഇവിടെ അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടത് പർവതാരോഹണ പരിശീലനത്തിന് എത്തിയ 41 അംഗ സംഘം. ഇതിൽ പത്തുപേർ മരിച്ചു. 

ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.  ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടത് . പ‍ർവതാരോഹകരുടെ പതിവ് ഇടമാണ് ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ ദുരന്തമുണ്ടാഥികൾ അപകടത്തിൽപെട്ടത്. നിനച്ചിരിക്കാത്ത നേരത്താണ് ഇവിടെ മഞ്ഞ് വില്ലനാവുക.

ഉത്തരകാശിയുടെ മകുടം ദ്രൗപദി കാ ദണ്ഡ. പതിനെട്ടായിരത്തി എഴുന്നൂറ്റി നാൽപ്പത് അടി ഉയരത്തിൽ മഞ്ഞുമൂടിക്കെട്ടിയ വമ്പൻ കൊടുമുടികളിലൊന്ന്.അവിടെയാണ് നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ 41 അംഗ സംഘം അപകടത്തിൽപ്പെട്ടത്. കുത്തനെയുളള കയറ്റങ്ങൾ നിറഞ്ഞ ദ്രൗപദി കാ ദണ്ഡ കയറുക അത്ര എളുപ്പമല്ല.

പതിനയ്യായിരം അടിക്ക് മുകളിലുളള പർവതങ്ങളിലേക്ക് കയറുന്ന അഡ്വാൻസ്ഡ് മൗണ്ടനിയറിങ് കോഴ്സിലുളള വിദ്യാർഥികളായിരുന്നു സംഘത്തിൽ.പ്രതീക്ഷിക്കാതെ മഞ്ഞ് വില്ലനായി.പഠനത്തിന്‍റെ ഭാഗമായുളള ആദ്യ വമ്പൻ കൊടുമുടി കയറ്റവും വിദ്യാർഥികൾക്ക് തിരിച്ചടിയായി.ദ്രൗപദി കാ ദണ്ഡ പോലുളള വലിയ കൊടുമുടികളിലേക്ക് വിപുലമായ തയ്യാറെടുപ്പ് നടത്തും പർവതാരോഹകർ. തയ്യാറെടുപ്പുകളുണ്ടായാലും പക്ഷേ അപകടം പതിയിരിക്കാം. അതാണ് കണ്ടതും.

ഉത്തരാഖണ്ഡിൽ ഹിമപാതം; 10 പർവതാരോഹകർ മരിച്ചു, 8 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു

Follow Us:
Download App:
  • android
  • ios