Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം; വൈകിട്ടോടെ രാഹുൽ ​ഗാന്ധി നാഗാലാൻഡ് അതിർത്തിയിൽ എത്തും

 സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമാണ് രാഹുൽ പര്യടനം നടത്തുക. 

second day Bharat Jodo Nyay Yatra today evening rahul gandhi reached nagaland boundary sts
Author
First Published Jan 15, 2024, 7:18 AM IST

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്നും മണിപ്പൂരിൽ യാത്രചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസ്സിൽ സഞ്ചരിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമാണ് രാഹുൽ പര്യടനം നടത്തുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios