ശ്രീനഗറിലെ റൺഭീർഘട്ടിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.

കശ്മീ‌ർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ റൺഭീർഘട്ടിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. രാവിലെ ഏട്ട് മണിയോടെയാണ് പ്രദേശത്ത് തെരച്ചിലിനിടെ സുരക്ഷസേനക്ക് നേരെ ഭീകരർ വെടിച്ചത്. തുടർന്ന് സുരക്ഷസേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…