ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലായിരുന്നു ശർമ്മയുടെ ബിജെപി പ്രവേശം. കാര്‍നല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ.  

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺ​ഗ്രസിന് തിരിച്ചടി നൽകി കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് അവസാനമായി പാർട്ടി വിട്ടത്. 

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലായിരുന്നു ശർമ്മയുടെ ബിജെപി പ്രവേശം. കാര്‍നല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. 

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.