കോണ്‍വെന്‍റിലെ അനീതി ചൂണ്ടികാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചു.മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. പുരുഷന്‍മാരെത്തി മഠത്തില്‍വച്ച് അക്രമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ മേരി എല്‍സീന ഏഷ്യാനെറ്റ് ന്യൂസിനോട്
മൈസൂരു സെന്‍റ് റോസെല്ലാ കോണ്‍വെന്‍റിനെതിരെ ഗുരുതര ആരോപണവുമായി കന്യാസ്ത്രീ രംഗത്ത്.കോണ്‍വെന്‍റിലെ അനീതി ചൂണ്ടികാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പ്രധാന ആരോപണം.മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. 4 ദിവസം മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയേണ്ടിവന്നുവെന്നും സിസ്റ്റർ മേരി എല്‍സീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുരുഷന്‍മാരെത്തി മഠത്തില്‍വച്ച് അക്രമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ മേരി എല്‍സീന പറയുന്നു
സിസ്റ്റര്‍ മേരി എല്‍സിന പറയുന്നത്....
'സെന്‍റ് റോസെല്ലാ കോണ്‍വെന്‍റിലെ അനീതി, അക്രമം, അഴിമതി എന്നിവ സംബന്ധിച്ച് വനിത കമ്മീഷന് പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പരാതി പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായി, അതിനു വഴങ്ങിയില്ല.എന്നെ ഒറ്റപ്പെടുത്തി. ഡ്യൂട്ടി തരാതെ ഒഴിവാക്കി,ഇക്കഴിഞ്ഞ 31 ന് നാല് പുരുഷന്‍മാര്‍ കോണ്‍വെന്‍റിലെത്തി മര്‍ദ്ദിച്ചു. മാനസരിക രോഗിയെന്ന് മുദ്രകുത്തി ആശപത്രിയിലാക്കി. പോലീസിന്‍ഡറെ സഹായത്തോടെയാണ് അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് കിട്ടിയത്. തിരിച്ചു ചെന്നെങ്കിലും തിരുവസ്ത്രം തരുന്നില്ല. എനിക്ക് ജീവിക്കമം. ജീവന് ഭീഷണിയുണ്ട്. 25 വര്‍ഷമായി സഭയോടെപ്പമാണ് ജീവിതം.ഞാനിപ്പോള്‍ പെരുവഴിയിലാണ്. എന്നെ തിരിച്ചെടുക്കണം, അല്ലെങ്കില്‍ ജീവിക്കാനായി നഷ്ടപരിഹാരം നല്‍കണം'
'സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത് 'ടി ദീപേഷ്‍ സംവിധാനം ചെയ്‍ത 'അക്വോറിയം' സിനിമയ്ക്ക് പ്രദര്‍ശനാനുമതി.
ദേശിയ അവാര്‍ഡ് ജേതാവായ സംവിധായകൻ ടി ദീപേഷിന്റെ 'അക്വോറിയം' ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനിരുന്നപ്പോഴാണ് വിലക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി 'അക്വോറിയം' സിനിമയ്‍ക്ക് എതിരായ കേസുകള്‍ തള്ളുകയായിരുന്നു. രണ്ടു തവണ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ' അക്വോറിയം ' പ്രദര്‍ശനത്തിനെത്താനിരുന്നത്. അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അക്വോറിയം സിനിമയ്‍ക്ക് റിലീസിന് അനുവദിച്ചത്. സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‍നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് എന്ന് ടി ദീപേഷ് പറയുന്നു. ദീപേഷിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. ഷാജ് കണ്ണമ്പേത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
