ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.

ദില്ലി: മുംബൈ, ‍ദില്ലി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ട സംഘം പിടിയില്‍. ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്. പാകിസ്ഥാനിലെ ഗുണ്ടാ–ഭീകരത്തലവന്‍ ഷഹ്‌സാദ് ഭട്ടിയുടെ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തോക്കുകളടക്കമുള്ള ആയുധങ്ങളും 40 വെടിയുണ്ടകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player