ദില്ലി:  കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ ക്വാറന്‍റീൻ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനും അടുത്ത 7 ദിവസം വീട്ടിൽ ക്വാറന്‍റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗർഭിണികൾക്ക് 14 ദിവസം വീട്ടില്‍ ക്വാറൻറീൻ ഒരുക്കണം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ മതിയെന്ന് കേരള സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാൽ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ നിര്‍ബന്ധമാണെന്ന നിലപാടെടുക്കുകയായിരുന്നു.

മറ്റ് രോഗങ്ങൾക്കായി ചികിത്സ തേടിയവർക്കും കൊവിഡ്; കണ്ണൂരിൽ അതീവ ജാഗ്രത

ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും, സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്താന സൗകര്യങ്ങളിലെ പ്രശ്നങ്ങളും കണത്തിലെടുത്താണ് കേന്ദ്രം സംസ്ഥാനത്തിന്‍റെ ആവശ്യം  പരിഗണിക്കുകയും സര്‍ക്കാര്‍ ക്വാറന്‍റീൻ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തത്. 

കേരളത്തിൽ കൊവിഡ് നിരക്ക് ഉയരും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി