വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്
ജമ്മു: ജമ്മു കശ്മീരിലെ രജൗരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് ജീവൻ നഷ്ടമായി. രജൗരി ദേശീയ പാതയിലെ അക്‌നൂരിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന് വരികയായിരുന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്.
