ദില്ലി: സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ്  കുട്ടികൾ മരിച്ചു. ഉത്തരാഖണ്ഡിലെ തെഹ്‍രി ഗർവാളിലെ കാങ്‌സാലിയിലാണ് ദാരുണമായ സംഭവം നടന്നത്. 18 കുട്ടികളുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.