ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്

ബഗൽപൂര്‍: ബീഹാറിലെ ബഗൽപൂരിൽ ബോട്ട് അപകടം. 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദിയിൽ മറിഞ്ഞാണ് അപകടം. 11 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to load tweet…

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് നദിക്കരയില്‍ തടിച്ചുകൂടിയത് എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.