Asianet News MalayalamAsianet News Malayalam

'ന്യൂനപക്ഷം മാത്രമല്ല രാജ്യത്തിന്‍റെ ഐക്യം ആ​ഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കും'; ശരദ് പവാര്‍

പുതിയ പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കുമെന്നും ശരദ് പവാർ പറഞ്ഞു.

sharad pawar says nrc ploys divert attention from serious issues in india
Author
Mumbai, First Published Dec 21, 2019, 4:04 PM IST

മുംബൈ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ മാത്രമല്ല രാജ്യത്തിന്റെ പുരോ​ഗതിയും ഐക്യവും ആ​ഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തുന്നതെന്നും പവാർ പറഞ്ഞു.

പുതിയ പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കുമെന്നും ശരദ് പവാർ പറഞ്ഞു. ഒരു തരത്തിലും ഇതിനോട് യോജിക്കാനാകില്ല. മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുപിയിൽ പ്രതിഷേധത്തിന് ഇടയില്‍പ്പെട്ട് കുട്ടി മരിച്ചു; 21 ഇടത്ത് മൊബൈൽ ഇൻറർനെറ്റ് വിച്ഛേദിച്ചു

എന്തുകൊണ്ടാണ് പാകിസ്ഥാൻ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രം സര്‍ക്കാര്‍ പരിഗണിച്ചത്. ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴ് അഭയാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിച്ചില്ലേ എന്നും പവാർ ചോദിച്ചു. സിഎഎ കേന്ദ്ര നിയമമായിരിക്കാം. പക്ഷേ, അവ നടപ്പാക്കേണ്ടത് സംസ്ഥാനത്തെ ഏജന്‍സികള്‍ വഴിയാണെന്നും ശരദ് പവാര്‍ പറഞ്ഞു.

Read More: മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; രണ്ടിലും അന്വേഷണം പ്രഖ്യാപിച്ചു
 

Follow Us:
Download App:
  • android
  • ios