ഔദ്യോഗിക എൻസിപി തങ്ങളുടേതെന്ന് പ്രഫുൽ പട്ടേൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കർക്കും കത്ത് നൽകും. മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രഫുൽ പട്ടേൽ അറിയിച്ചു.
മുംബൈ: പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ശരത്പവാർ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് ശരത് പവാറിന്റെ വിശദീകരണം. തുടർന്ന് തിരിച്ചടിച്ച് അജിത് വിഭാഗം രംഗത്തെത്തി. സുനിൽ തത്‌കരെയെ എൻസിപി അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു അജിത് പവാർ വിഭാഗം. ഔദ്യോഗിക എൻസിപി തങ്ങളുടേതെന്ന് പ്രഫുൽ പട്ടേൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കർക്കും കത്ത് നൽകും. മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രഫുൽ പട്ടേൽ അറിയിച്ചു.
അജിത് പവാറിനെയും എംഎൽഎമാരെയും അയോഗ്യരാക്കാൻ കഴിയില്ലെന്ന് പട്ടേൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതായും പകരം സുനിൽ തത്കരയെ നിയമിക്കുന്നതായും പ്രഫുൽ പട്ടൽ അറിയിച്ചു.
'കാരണം അഖിലേഷ്', മഹാരാഷ്ട്ര അട്ടിമറി യുപിയിലും ആവർത്തിക്കും; മുന്നറിയിപ്പുമായി എസ്ബിഎസ്‍പി നേതാവ്
നേരത്തെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ശരദ് പവാറുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു. എൻ സി പി പിളർത്തി അജിത് പവാറും സംഘവും എൻ ഡി എ ക്യാംപിലെത്തുകയായിരുന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതിന്‍റെ വിവരങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. ശരത് പവാറുമായി സംസാരിച്ചതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. താൻ സ്ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാർ പറഞ്ഞതെന്ന് അദ്ദേഹം വിവരിച്ചു. ഉദ്ധവ് താക്കറയുമായി ചേർന്ന് വീണ്ടും എല്ലാം പുനർ നിർമ്മിക്കുമെന്നും ശരദ് പവാർ പറഞ്ഞതായി റാവത്ത് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ
