എസ് ഐ ആർ, വോട്ട് ചോരി വിഷയങ്ങൾ ഉയർത്തിയത് തിരിച്ചടിയായോ എന്നതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും നെഹ്റു കുടുംബത്തിനെതിരെ താൻ വിമർശനം ഉന്നയിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരം: ബിഹാർ തെരഞ്ഞെടുപ്പിൽ എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണം, സന്ദേശത്തിൽ പിഴവുണ്ടായോ എന്ന് നോക്കണം. ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷൻ വാർഡ് പ്രചാരണത്തിനെത്തിയതായിരുന്നു തരൂര്‍. ബിഹാറിൽ കോൺഗ്രസ് ചെറിയ കക്ഷി മാത്രമാണ്. പരാജയം സംഭവിച്ചത് സംബന്ധിച്ച് പ്രധാനപ്പെട്ട കക്ഷിയായ ആർജെഡിയും പരിശോധിക്കണം. കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ എംപി.
എസ് ഐ ആർ, വോട്ട് ചോരി വിഷയങ്ങൾ ഉയർത്തിയത് തിരിച്ചടിയായോ എന്നതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും തരൂർ പറഞ്ഞു. നെഹ്റു കുടുംബത്തിനെതിരെ താൻ വിമർശനം ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി. സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു. അതുപോലെ രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായാൽ മതിയോ? അങ്ങനെ ചെയ്താൽ മതിയോ എന്നാണ് ഞാൻ ചോദിച്ചത്. നെഹ്റു കുടുംബത്തിനെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല, അത് തെറ്റാണ്- തരൂർ പറഞ്ഞു.
തന്‍റെ ലേഖനത്തിൽ എല്ലാ പാർട്ടികളെയുംകുറിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരൻ ആകുന്നു. അങ്ങനെ ചെയ്താൽ മതിയോ എന്നാണ് ഞാൻ ചോദിച്ചത്. 17 വർഷമായി ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. താൻ ആ കുടുംബത്തിന് എതിരല്ലെന്നും അപ്പോ പിന്നെ ഞാൻ എങ്ങനെ രാജിവെക്കുമെന്നും പ്രവർത്തകസമിതി അംഗത്വം രാജിവയ്ക്കണമെന്ന എം എം ഹസ്സന്റെ വിമർശനത്തിന് മറുപടിയായി തരൂർ ചോദിച്ചു.


