ദില്ലി: ശശി തരൂരിന്റെ പരാതിയിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കെതിരെ നൽകിയ ഹർജിയിലാണ് നോട്ടീസ്. സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.