സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടർന്നതോടെ കപ്പൽ ജെട്ടിയിൽ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയിരിക്കുകയാണ്.
പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടർന്നത്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. പോർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. ജാംനഗർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടർന്നതോടെ കപ്പൽ ജെട്ടിയിൽ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയിരിക്കുകയാണ്.
Scroll to load tweet…


