മാലെദ്വീപ് സര്‍ക്കാരിന്‍റെ വകയായിരുന്നു ആദ്യ പരിശോധന. കപ്പലിലെ മെഡിക്കല്‍ സംഘവും യാത്രക്കാരെ പരിശോധിച്ചു. 

ദില്ലി: മാലെദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേനാ കപ്പല്‍ 'ജലാശ്വ' പത്തരയ്ക്ക് പുറപ്പെടും. എല്ലാ യാത്രക്കാരെയും രണ്ട് തവണ പരിശോധിച്ചു. മാലെദ്വീപ് സര്‍ക്കാരിന്‍റെ വകയായിരുന്നു ആദ്യ പരിശോധന. കപ്പലിലെ മെഡിക്കല്‍ സംഘവും യാത്രക്കാരെ പരിശോധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് ഐഎൻഎസ് ജലാശ്വ ,ഐഎൻഎസ് മഗര്‍ എന്നീ രണ്ട് കപ്പലുകളാണ് നാവികസേന ഉപയോഗിക്കുന്നത്. രണ്ട് കപ്പലിലുമായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക. 

ആരോഗ്യ പ്രശ്നം ഉള്ളവര്‍, ഗര്‍ഭിണികൾ, മുതിര്‍ന്ന പൗരൻമാര്‍, സന്ദര്‍ശക വീസയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിവരെയെല്ലാം ആദ്യ പട്ടികയിലുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരെയും മുൻഗണനാ ക്രമമനുസരിച്ച് പരിഗണിക്കും. രണ്ട് ദിവസമെടുത്താകും മാലിയിൽ നിന്ന് കപ്പൽ കൊച്ചിയിലേക്ക് എത്തുക.