Asianet News MalayalamAsianet News Malayalam

'നാണംകെട്ട തോൽവി'; രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിച്ചില്ലെന്ന് ശിവസേന

കോൺ​ഗ്രസിൽ പ്രവർത്തകരല്ല നേതാക്കളാണ് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും ശിവസേന കുറ്റപ്പെടുത്തി

shiv sena says rahul gandhi personality does not attract to people
Author
Mumbai, First Published May 27, 2019, 9:40 AM IST

മുംബൈ: കോൺ​ഗ്രസ് അധ്യക്ഷൻ ​രാഹുൽ ​ഗാന്ധിയേയും കോൺ​ഗ്രസിനെയും പരിഹസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്നും രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ലെന്നും ശിവസേന പറഞ്ഞു.  മുഖപത്രമായ സമ്നയിലാണ് കോൺ​ഗ്രസിനെതിരെ ശിവസേന വിമർശനമുന്നയിച്ചത്.

'2014ലെ തെരഞ്ഞെടുപ്പിനേക്കാൾ നാണംകെട്ട തോൽവിയാണ് ഇത്തവണ കോൺ​ഗ്രസിന് നേരിടേണ്ടി വന്നത്. രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ല. രാഹുലിന്റെ പ്രസം​ഗങ്ങൾ ജനങ്ങളിൽ മതിപ്പുണ്ടാക്കിയില്ല. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും കാര്യം രാഹുലിന്റെ പ്രസം​ഗങ്ങളിൽ ഉണ്ടായിരുന്നോ?'- സമ്നയിൽ ശിവസേന ചോദിക്കുന്നു.

കോൺ​ഗ്രസിൽ പ്രവർത്തകരല്ല നേതാക്കളാണ് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രിയങ്ക ​ഗാന്ധിയ്ക്കെതിരെയും ശിവസേന വിമർശനമുന്നയിച്ചു. കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ കോൺ​ഗ്രസിന് രണ്ട് സീറ്റ് നേടാൻ സാധിച്ചെങ്കിൽ, ഇത്തവണ അത് ഒന്നായി ചുരുങ്ങിയെന്നും ശിവസേന പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുലിനെയും ​പ്രിയങ്കയേയും പ്രശംസിച്ച് ശിവസേന രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നും  എന്നാൽ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും ശിവസേന പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios