ലിഫ്റ്റിനുള്ളിലേക്ക് നായയെ വലിച്ചെറിയുന്നതിന്റെയും ക്രൂരമായി മർദിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തിയായ പുഷ്പലതയാണ് നായയെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്
ബെംഗ്ളൂരു: വളർത്തുനായയെ കൊന്ന സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസ്. കഴിഞ്ഞ ഒക്ടോബർ 31-ന് ബാഗലൂരുവിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. 'ഗോഫി' എന്ന നായയെയാണ് കൊന്നത്. നായയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ലിഫ്റ്റിനുള്ളിലേക്ക് നായയെ വലിച്ചെറിയുന്നതിന്റെയും ക്രൂരമായി മർദിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രതിയായ പുഷ്പലതയാണ് നായയെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോഫിയുടെ ഉടമയായ രാഷി പൂജാരി പരാതി നൽകിയതിനെ തുടർന്ന് ബെംഗളൂരു പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒന്നര മാസമായി ഈ കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു പുഷ്പലത. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം ഇവർ ഒളിവിലാണ്.
പൊലീസ് ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 325 പ്രകാരം കേസെടുത്തു. ഈ വകുപ്പ് പ്രകാരം, മൃഗങ്ങളെ മനഃപൂർവം ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.


