തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് കെ അണ്ണാമലൈ. വിജയിനെ അധികാരത്തിലേറ്റുന്ന അതേ യുവത്വം തന്നെ 2031 ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ ഭരണമാറ്റ പ്രവണത തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിനും തുടർച്ചയുണ്ടാികില്ലെന്ന് ബി ജെ പി മുൻ നേതാവ് കെ അണ്ണാമലൈയുടെ പ്രവചനം. സംസ്ഥാനത്ത് 2021 ലും 2026 ലുണ്ടായ ഭരണമാറ്റ പ്രവണത 2031 ലും ആവർത്തിക്കുമെന്നാണ് 'വീ ദ് ലീഡേഴ്‌സ്' കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ അണ്ണാമലൈ വിവരിച്ചത്. 39 വയസ്സിൽ താഴെയുള്ള യുവവോട്ടർമാരാണ് തമിഴക വെട്രി കഴകത്തെ (ടി വി കെ) ഇത്തവണ വിജയിപ്പിച്ച് വിജയിനെ മുഖ്യമന്ത്രിയായി അധികാരത്തിലേറ്റിയത്. 2031 ലെ തെരഞ്ഞെടുപ്പിൽ ഇതേ യുവത്വം പുതിയൊരു ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും വിജയ് സർക്കാരിന് തുടർച്ചയുണ്ടാകില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. താൻ ഒരു ഹിന്ദുവാണ്, എന്നാൽ ജാതിയും മതവും വീട്ടിനുള്ളിൽ അടച്ചുപൂട്ടിവെച്ചാണ് താൻ എന്നും വീടിന് പുറത്തിറങ്ങാറുള്ളതെന്നും അദ്ദേഹം വിവരിച്ചു. അടുത്തിടെ ബി ജെ പി വിട്ട മുൻ സംസ്ഥാന അധ്യക്ഷനായ അണ്ണാമലെ രാഷ്ട്രീയ പ്രവർത്തനത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് 'വീ ദ് ലീഡേഴ്‌സ്'.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

