ഒരു സൈനികന് ഗുരുതര പരിക്ക്, സഹപ്രവർത്തകരെ വെടിവച്ച ശേഷം സൈനികൻ സ്വയം വെടിവച്ചു
കശ്മീർ: ജമ്മു കശ്മീരിലെ ടെറിടോറിയൽ ആർമി ക്യാമ്പിൽ വെടിവയ്പ്പ്. സഹപ്രവർത്തകർക്ക് നേരെ സൈനികൻ നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വെടിവച്ച ശേഷം സൈനികൾ സ്വയം വെടിയുതിർത്തതായി പൂഞ്ചിലെ ശൂരൻകോട്ട് ടെറിടോറിയൽ ആർമി വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
