Asianet News MalayalamAsianet News Malayalam

യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും; കേന്ദ്രകമ്മിറ്റി അം​ഗങ്ങളെ ഇന്നറിയാം; പാർട്ടി കോൺ​ഗ്രസിന് സമാപനം

എസ്.രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ കേന്ദ്ര കമ്മറ്റിയിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചു.സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തിൽ നിന്ന് എ വിജയരാഘവൻറെ പേര് ചർച്ചയായി. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും

sitaram yechoori will continue as cpm general secretary
Author
Kannur, First Published Apr 10, 2022, 5:27 AM IST

കണ്ണൂർ: സി പി എം  ജനറൽ സെക്രട്ടറിയായി (cpm general secreatary)സീതാറാം യെച്ചൂരി (sitaram yechoori)തുടരും.കേന്ദ്രകമ്മിറ്റി (central committee)യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും.ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഇന്ന് സമാപിക്കുകയും ചെയ്യും. 

എസ്.രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ കേന്ദ്ര കമ്മറ്റിയിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചു.സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തിൽ നിന്ന് എ വിജയരാഘവൻറെ പേര് ചർച്ചയായി. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും. 

സീതാറാം യെച്ചൂരി വീണ്ടും സി പി എം  ജനറൽ സെക്രട്ടറി

കണ്ണൂർ: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപി എം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാർട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രൻ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്‍റെയും കേരളഘടകത്തിന്‍റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാൾ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിർദ്ദേശത്തിലൂടെയാണ്. 1952ലാണ് സീതാറാം യെച്ചൂരിയുടെ ജനനം. കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ദില്ലിയിലേക്ക് മാറിയത് ജീവിതത്തില്‍ നിര്‍ണായകമായി

പഠനകാലത്ത് സി ബി എസ് ഇ ഹയര്‍സെക്കന്‍ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് കാലത്ത് എസ്എഫ്ഐയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥകാലത്ത് നിർഭയം പോരാട്ടത്തിനിറങ്ങി അറസ്റ്റ് വരിച്ചു. 32 ആം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാമത്തെ വയസ്സില്‍ പൊളിറ്റ്ബ്യൂറോയിലും അംഗമായി

മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാർ: സീതാറാം യെച്ചൂരി

മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാ‍ർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേ‍ർത്തു. 

അതേസമയം കമ്മ്യൂണിസ്റ്റ് പാ‍ർട്ടികളുടെ ലയം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വ്യക്തമാക്കിയ സീതാറാം യെച്ചൂരി സിബിഐയേയും എൻഫോഴ്സ്മെൻ്റിനേയും ബിജെപി ദുരുപയോ​ഗം ചെയ്യുകയാണെന്നും ആരോപിച്ചു. 

അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലുൾപ്പടെ യെച്ചൂരിയുടെ വൈദ​ഗ്ധ്യം ദേശീയ രാഷ്ട്രീയം പലപ്പോഴും കണ്ടു. ബി ജെ പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയർത്തുന്ന യെച്ചൂരിക്ക് ഒരു ലോക്സഭ തെരഞ്ഞെടുപ്പിലെ നീക്കങ്ങൾക്ക് കൂടി അവസരം കിട്ടുകയാണ്.

Follow Us:
Download App:
  • android
  • ios