Asianet News MalayalamAsianet News Malayalam

സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ദില്ലി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി.  

sitaram yechurys mother kalpakam yechury  passes away
Author
Delhi, First Published Sep 25, 2021, 8:34 PM IST

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ദില്ലി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി.  മരണത്തില്‍ സിപിഎം അനുശോചിച്ചു. പരേതനായ സർവ്വേശ്വര സോമയാജലു ആണ് ഭർത്താവ്. മരുമകൾ സീമ ചിഷ്‌ടി (മുൻ റസിഡന്റ്‌ എഡിറ്റർ, ഇന്ത്യൻ എക്‌സ്‌പ്രസ്‌, ഡൽഹി).

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സീതാറാം യെച്ചൂരിയെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios