ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം. 

ദില്ലി: ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചത്. ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം. കത്തിച്ചുവച്ച കൊതുകുതിരി കിടക്കയിൽ വീണാണ് വിഷപുക മുറിയിൽ പടർന്നത്. കിടക്ക കത്തി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കുകിഴക്കൻ ദില്ലിയിലെ ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News