ദില്ലി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സ്വകാര്യ ഹെലികോപ്ടർ ഇടിച്ചിറങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. അടിയന്തരമായി നിലത്തിറക്കുന്നതിനിടെ ഹെലിക്കോപ്റ്ററിന്റെ ഒരുഭാ​ഗം ഇരുമ്പു കമ്പിവേലിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതത്തിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വൻ ദുരന്തത്തിൽനിന്ന് അത്ഭുതകരമായാണ് തീർത്ഥാടക സം​ഘം രക്ഷപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. 

കേദാർനാഥിൽ നിന്ന് ഫത്തായിലേക്ക് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് എടുത്തിനുശേഷമാണ് ഹെലിക്കോപ്റ്ററിന് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഹെലിക്കോപ്റ്റർ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നുവെന്ന് രുദ്രപ്രയാ​ഗ് ജില്ല ദുരന്തനിവാരണ സേനാ ഉദ്യോ​ഗസ്ഥൻ ഹാരിഷ് ചന്ദ്ര ശർമ്മ പറ‍ഞ്ഞു.

പൈലറ്റ് അടക്കം എഴ് പേരാണ് അപകടസമയത്ത് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഹാരിഷ് വ്യക്തമാക്കി.