നര്‍സിങ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും വ്യാപകമാകുന്നതിനിടെ  വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുദ്രാവാക്യം. മധ്യപ്രദേശില്‍ പ്രഭാത് ഗഡ്വാള്‍ എന്നയാളാണ് തന്‍റെ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. 

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് ഇത്തരത്തില്‍ വിവാഹ ക്ഷണക്കത്തില്‍ തന്നെ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് വരന്‍റെ വിശദീകരണം. ഇതിലൂടെ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാകുമെന്നും ഇയാള്‍ അവകാശപ്പെടുന്നു. 

Read More: ബംഗാളില്‍ ബിജെപിയുടെ സിഎഎ അനുകൂല റാലി തടഞ്ഞു; ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ബിജെപി