ജസ്റ്റിസ് എന്‍.ആര്‍. ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്.
മുംബൈ: ബോംബെ ഹൈക്കോടതി (Bombay high court) ജഡ്ജിയുടെ ചേംബറിനുള്ളില്‍നിന്ന് (Judges chamber) കൂറ്റന്‍ പാമ്പിനെ (Snake) കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജീവനക്കാരനാണ് പാമ്പിനെ കണ്ടത്. കൊവിഡ് കാരണം കോടതി അടച്ചിട്ടിരുന്നതിനാല്‍ ജഡ്ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടായിരുന്നില്ല. ജസ്റ്റിസ് എന്‍.ആര്‍. ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്. എന്‍ജിഒ സംഘടനയായ സര്‍പ്പമിത്ര പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. കൊവിഡ് കാരണം കോടതിയില്‍ ഓണ്‍ലൈനായിട്ടാണ് ഹിയറിങ്. കഴിഞ്ഞ മാസം കോടതി പരിസരത്തുനിന്ന് കുരങ്ങനെ പിടികൂടിയിരുന്നു.
Scroll to load tweet…
