ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ ബൻസുരി സ്വരാജിനെതിരെയാണ് എഎപി നേതാവ് മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിൻ്റെ മകളാണ് ബാൻസുരി.

ദില്ലി: എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാൽ തല മുണ്ഡനം ചെയ്യുമെന്നും എഎപി സ്ഥാനാർഥി. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്‌സഭാ സീറ്റിലെ ഇന്ത്യൻ സഖ്യത്തിൻ്റെ സ്ഥാനാർഥി കൂടിയായ എംഎൽഎ സോംനാഥ് ഭാരതി പറഞ്ഞു. മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ദില്ലിയിലെ ഏഴ് സീറ്റുകളിൽ ആറെണ്ണമെങ്കിലും ബിജെപി നേടുമെന്ന് പ്രവചിക്കുന്നു.

എന്നാൽ ദില്ലിയിലെ ഏഴ് സീറ്റിലും എഎപി ജയിക്കും. നാല് സീറ്റുകളിൽ എഎപിയും മൂന്ന് സീറ്റിൽ കോൺ​ഗ്രസും മത്സരിക്കുന്നു. ഇന്ത്യ സഖ്യം ദില്ലി തൂത്തുവാരി ഏഴ് മണ്ഡലങ്ങളിലും വിജയിക്കും. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ ഞാൻ എൻ്റെ തല മൊട്ടയടിക്കുമെന്ന എന്റെ വാക്ക് കുറിച്ചുവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ ബൻസുരി സ്വരാജിനെതിരെയാണ് എഎപി നേതാവ് മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിൻ്റെ മകളാണ് ബാൻസുരി. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവിട്ട മുഴുവൻ എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിയുടെ അധികാര തുടർച്ചയാണ് പ്രവചിക്കുന്നത്.