Asianet News MalayalamAsianet News Malayalam

എയിംസിലെ അതിക്രമം; ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ

2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചു.

Somnath Bharti gets two years imprisonment assault case of AIIMS security guards
Author
New Delhi, First Published Mar 23, 2021, 11:00 PM IST

ദില്ലി എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡൽഹി സെഷൻസ് കോടതി ശരിവച്ചു. 2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചു.

2016 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. സോംനാഥ് ഭാരതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios