ദില്ലി: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്ന വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗ് ഉത്തര്‍പ്രദേശ് കൊവിഡ് 19  സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ താരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തിയിരുന്നു.

ഈ പാര്‍ട്ടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തതായാണ് വിവരം. ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്‍ന്‍റൈനില്‍ തുടരുകയാണ്. രാജസ്ഥാനില്‍ നിന്നുള്ള എംപി കൂടിയായ ദുഷ്യന്ത് സിംഗ് വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ എത്തിയിരുന്നു. സുരന്ദ്ര നഗര്‍ നിഷികാന്ത്, മനോജ് തിവാരി എന്നിവര്‍ക്കൊപ്പമാണ് ദുഷ്യന്ത് സിംഗ് പാര്‍ലമെന്‍റിലെ സെന്‍റര്‍ ഹാളില്‍ ഇരുന്നത്.

ഇന്നാണ് ലക്നൌവ്വിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കനിക കപൂര്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കുറച്ച് നാളുകളായി ലണ്ടനിലായിരുന്ന കനിക കപൂര്‍ മാര്‍ച്ച് 15നാണ് ലക്നൌവ്വില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടന്‍ തന്നെയായിരുന്നു കനികയുടെ ആഡംബര പാര്‍ട്ടി നടന്നത്. 

ബോളിവു‍ഡ് ഗായികയ്ക്ക് കൊവിഡ്; ലണ്ടനില്‍ പോയത് മറച്ചുവച്ചു, നാട്ടിലെത്തിയിട്ട് ആഡംബര പാര്‍ട്ടിയും നടത്തി

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം നിരവധിപ്പേരാണ് കനിക കപൂര്‍ നല്‍കിയ ആഡംബര വിരുന്നില്‍ പങ്കെടുത്തത്. ലണ്ടനിൽ പോയ വിവരം കനിക മറച്ചുവെച്ചെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.