ദില്ലി: പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കാണും. ശശി തരൂരും കപിൽ സിബലും യോഗത്തില്‍ പങ്കെടുക്കും. ശനിയാഴ്ച കൂടിക്കാഴ്ച നടത്താനാണ്  സാധ്യത. 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. 

ഇത് ആദ്യമായാണ് മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ തയ്യാറാകുന്നത്. യോഗത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുത്തേക്കും. രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്  പിന്നാലെ കൂടിയാണ് കൂടിക്കാഴ്ച.