Asianet News MalayalamAsianet News Malayalam

ബീഹാർ ഇലക്ഷൻ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാർക്ക് പ്രത്യേക കൊവിഡ് കിറ്റ്

സംസ്ഥാനത്തെ വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ , ​ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് നൽകുന്നത്. 
 

special covid kit for election employees
Author
Patna, First Published Sep 25, 2020, 5:11 PM IST

ദില്ലി: അടുത്ത മാസം ബീഹാറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ ജീവനക്കാർക്ക് പ്രത്യേക കൊവിഡ് കിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് വ്യാപനം ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ , ​ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് നൽകുന്നത്. 

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് നടപടികൾ സു​ഗമമാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി. വോട്ടിം​ഗിന് അധിക സമയം, കൊവിഡ് രോ​ഗികൾക്ക് പ്രത്യേക വോട്ടിം​ഗ്  സമയം, പ്രചരണ സമയത്ത് ശാരിരീക സമ്പർക്കം പാടില്ല തുടങ്ങിയ പ്രധാനമാറ്റങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ്. ആരോ​ഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ വോട്ടെടുപ്പിന്റെ അവസാന ദിവസം അതത് പോളിം​ഗ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താൻ കൊവിഡ് രോ​ഗികൾക്ക് സാധിക്കും. തപാൽ സൗകര്യത്തിന് പുറമെയാണിതെന്നും അധികൃതർ വ്യക്തമാക്കി. 

58 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരവധി മാർ​ഗനിർദ്ദേശങ്ങളാണ് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്. വീടുകൾ തോറും പ്രചരണം നടത്താൻ അഞ്ചുപേർക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു പോളിംഗ് ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. പോളിം​ഗ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോ വോട്ടറുടെയും ശാരീരിക താപനില പരിശോധിക്കുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios