Asianet News MalayalamAsianet News Malayalam

കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

വാക്സിനേഷൻ കാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.  സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തിൽ  ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ  ഇക്കാര്യം ആവശ്യപ്പെട്ടത്.
 

speed up distribution of extra dose covid vaccine says  central government to states
Author
Delhi, First Published Aug 16, 2022, 7:22 PM IST

ദില്ലി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. വാക്സിനേഷൻ കാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.  സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തിൽ  ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ  ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, ദില്ലിയിൽ കൊവിഡ് കേസുകൾ കൂടുന്നുവെന്ന്  ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സാക്സെന മുന്നറിയിപ്പ് നൽകി. തുടർച്ചയായി 12 ദിവസം ദില്ലിയിൽ രണ്ടായിരത്തിൽ അധികം കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്ന് വിനയ് കുമാർ സാക്സെന മുന്നറിയിപ്പ് നൽകി. ദില്ലിയിൽ രോഗം ഭേദമായ ശേഷം ഉടൻ വീണ്ടും കൊവിഡ് ബാധിക്കുന്നതായും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച ദില്ലിയിൽ മാസ്ക് കർശനമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios