മുംബൈ: മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. 5024 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. 

175 കൊവിഡ് രോഗികളുടെ മരണമാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. നിലവിൽ 65829 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 

ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് 1,52,765 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 7000 കടന്നു . 7106 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്.