Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലർ വിഷയം; കേരള സർക്കാരിനെ കരിതേയ്ക്കാനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

കൊവിഡ് കാലത്ത് കരടായി മാറിയ സ്പ്രിംക്ലർ വിവാദം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത സിപിഎം സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച കീഴ് ഘടകങ്ങളിൽ വിശദീകരിക്കും.

sprinklr controversy cpm polit bureau refutes media reports
Author
Delhi, First Published Apr 20, 2020, 3:38 PM IST

ദില്ലി: സ്പ്രിംക്ലർ വിഷയത്തിൽ കേരളം നൽകിയ വിശദീകരണം തള്ളിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിശദീകരണം. കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന കേരള സർക്കാരിനെ കരിതേയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പിബി വാർത്താക്കുറിപ്പിൽ പറയുന്നു. 

പിബി പുറത്തിറക്കിയ വാർത്താക്കുറിപ്പ് ചുവടെ ചേർക്കുന്നു. 

April 20, 2020

Press Statement

The Polit Bureau of the Communist Party of India (Marxist) has issued the following statement:

The front page  lead story in the Malayala Manorma  that the Central
leadership of CPI(M) has rejected the explanation given on the Sprinkler
issue from Kerala is as false as it is baseless. It is unfortunate that a reputed daily is spreading false news.

At a time when the Kerala LDF Government has taken exemplary  lead in the fight against Covid-19, along with providing the marginalized sections of societies including guest workers’ safety and succour, such a false story is motivated to denigrate the excellent work done by the government and the people of Kerala in fighting the pandemic.

The Polit Bureau of the CPI(M) is confident that the people of
Kerala will not pay any heed to such fabricated reports.

For CPI(M) Central Committee Office

കൊവിഡ് കാലത്ത് കരടായി മാറിയ സ്പ്രിംക്ലർ വിവാദം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത സിപിഎം സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച കീഴ് ഘടകങ്ങളിൽ വിശദീകരിക്കും. 15,000രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ടെൻഡർ ഒഴിവാക്കാമെന്ന് സ്റ്റോർ പർച്ചേസ് മാനുവലിൽ 2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ഭേദഗതി ഉയർത്തിയാണ് വിവാദങ്ങളെ സിപിഎം ചെറുക്കുന്നത്. ലോക്ഡൗണിന് ശേഷം പൊളിറ്റ്ബ്യൂറോ വിവാദം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിണറായി വിജയനിൽ നിന്നും പൊളിറ്റ് ബ്യൂറോ വിശദാംശങ്ങൾ തേടിയിരുന്നു.

Follow Us:
Download App:
  • android
  • ios