തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികൻ പിടിയിലായി. വ്യോമസേന സൈനികന്‍ ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

ഇയാളെ ഹണിട്രാപ്പില്‍ പെടുത്തി പാകിസ്ഥാന്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച സംശയമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും ചാരവൃത്തിയില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

Scroll to load tweet…