ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കും.
ദില്ലി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ് ഗോതബായ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഗോതബായ ദില്ലിയിൽ എത്തിയത്. ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും ഗോതബായ കാണും.
Last Updated 29, Nov 2019, 9:37 AM IST