ബംഗലൂരു: കര്‍ണാടകയിലെ പരിപാടിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥി അമൂല്യ ലിയോണയ്ക്കെതിരെ കൊലവിളിയുമായി ശ്രീരാമസേന നേതാവ്. അമൂല്യയെ കൊല്ലണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം ഇനാം നല്‍കുമെന്നും ശ്രീരാമസേന നേതാവ് സഞ്ജീവ് മറാദിയാണ് കൊലവിളി നടത്തിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം ക്യാന്‍സര്‍ പോലെ പടര്‍ന്ന് പിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലുകയാണ് പരിഹാരമെന്നും സഞ്ജീവ് പ്രകോപനപരമായ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

"

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സഞ്ജീവ് പറഞ്ഞു. ബെല്ലാരിയിലെ ശ്രീരാമസേനയുടെ പരിപാടിക്കിടെയായിരുന്നു ഇയാളുടെ കൊലവിളി. ബെംഗലുരു ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച 19കാരി അമൂല്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.