18 വയസ്സില്‍ താഴെയുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് മാരത്തണില്‍ പങ്കെടുത്തത്. സംഘാടക പിഴവുകാരണവും മുന്നൊരുക്കമില്ലായ്മയും കാരണം നിരവധി കുട്ടികള്‍ വീഴുന്നതും വീണ കുട്ടികളുടെ ശരീരത്തില്‍ ചവിട്ടി മറ്റ് കുട്ടികള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ബറേലി: ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ (Election campaign) ഭാഗമായി കോണ്‍ഗ്രസ് (Congress) സംഘടിപ്പിച്ച മാരത്തണ്‍ (Marathon) ഓട്ടത്തിനിടെ തിരക്കും. പ്രിയങ്കാ ഗാന്ധി (Priyanga Gandhi) നേതൃത്വം നല്‍കിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ലഡ്കി ഹൂണ്‍ ലഡ് ശക്തി ഹൂണ്‍' എന്ന പേരിലാണ് മാരത്തണ്‍ ഓട്ടം നടത്തിയത്. എന്ന സംഘാടക പിഴവും കൃത്യമായി നിര്‍ദേശം നല്‍കാത്തതുമൂലവുമാണ് അപകടമുണ്ടായത്. 18 വയസ്സില്‍ താഴെയുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് മാരത്തണില്‍ പങ്കെടുത്തത്. സംഘാടക പിഴവുകാരണവും മുന്നൊരുക്കമില്ലായ്മയും കാരണം നിരവധി കുട്ടികള്‍ വീഴുന്നതും വീണ കുട്ടികളുടെ ശരീരത്തില്‍ ചവിട്ടി മറ്റ് കുട്ടികള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Scroll to load tweet…

മാരത്തണില്‍ പങ്കെടുത്തവര്‍ മാസ്‌കും ധരിച്ചിട്ടില്ല. കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം പരിഗണിക്കാതെ ഇത്തരമൊരു പരിപാടി നടത്തിയതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ പരിപാടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സുപ്രിയാ ആരോണ്‍ രംഗത്തെത്തി. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ സാഹചര്യവുമായാണ് അവര്‍ പരിപാടിയെ ന്യായീകരിച്ചത്. വലിയ ആളുകള്‍ കൂടുന്ന പരിപാടിയില്‍ തിക്കും തിരക്കും സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. ഝാന്‍സിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കൈയേറ്റം നടന്നെന്ന് ബിജെപിയും ആരോപിച്ചു.

ലഖ്‌നൗ, ഝാന്‍സി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മഹിളാ മാരത്തണ്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്. ലഖ്‌നൗ മാരത്തണ്‍ റദ്ദാക്കി. ഝാന്‍സിയിലെ മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സ്‌കൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. ഝാന്‍സിയില്‍ നടന്ന പരിപാടിയില്‍ പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ചു.

Scroll to load tweet…