വിപണിയില്‍ കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്കാണ് ആന്ധ്രാ സര്‍ക്കാര്‍ വില്‍ക്കുന്നത്. 

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്ളിവില്‍പ്പന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ വിജയനഗരിയിലാണ് സംഭവം. 

Read Also: സ്വര്‍ണവില ഇടിഞ്ഞു, ഉള്ളിവില കുതിക്കുന്നു: സവാള കിട്ടാനില്ലാതെ വലഞ്ഞ് മലയാളികള്‍

വിപണിയില്‍ കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്കാണ് ആന്ധ്രാ സര്‍ക്കാര്‍ വില്‍ക്കുന്നത്. വില്‍പ്പന കേന്ദ്രത്തിന്‍റെ ഗേറ്റ് തുറക്കുന്നയുടന്‍ ആളുകള്‍ തിക്കിത്തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ തള്ളിക്കയറുന്നതിനിടെ ഒരു വൃദ്ധന്‍ താഴെവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

Scroll to load tweet…

Read Also: വെണ്ണപ്പഴമാണോ അവർ കഴിക്കുന്നത്? നിർമ്മലാ സീതാരാമനെ പരിഹസിച്ച് പി. ചിദംബരം

"