നാഗര്‍കോവില്‍: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്നാട് സര്‍ക്കാര്‍. സ്പെഷ്യല്‍ സബ് ഇന്‍സ്‍പെക്ടര്‍ വൈ വില്‍സന്‍റെ മകള്‍ക്കാണ് തമിഴ്നാട് സര്‍ക്കാര്‍ റെവന്യൂ വകുപ്പില്‍ ജീനിയര്‍ അസിസ്റ്റന്‍റായി ജോലി നല്‍കിയത്. നിയമന ഉത്തരവ് ഇന്നലെ കന്യാകുമാരി കലക്ടര്‍ പ്രശാന്ത് എം വാഡ്നെരേ വില്‍സന്‍റെ മകള്‍ റിനിജയ്ക്ക് നല്‍കി. ജനുവരി എട്ടാം തിയതിയാണ് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ വച്ച് വില്‍സന്‍ വെടിയേറ്റ് മരിച്ചത്.

ഇസ്‍ലാം തീവ്രവാദ ബന്ധമുള്ളവരെ വില്‍സന്‍റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വില്‍സന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. പൊലീസ് സൂപ്രണ്ട് എന്‍ ശ്രീനാഥ്, ജില്ലാ റെവന്യൂ ഓഫീസര്‍ രേവതി, പത്മനാഭപുരം സബ്കലക്ടര്‍ ശരണ്യ സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി എന്നിവരെ സാന്നിധ്യത്തിലാണ് നിയമന ഉത്തരവ് കൈമാറിയത്. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് റിനിജ. 
 

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചു

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു; തീവ്രവാദബന്ധമെന്ന് പൊലീസ്

വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐയുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് തമിഴ്‍നാട് സര്‍ക്കാര്‍