രാവിലെ 5.50-ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. രാവിലെ 5.50-ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.
ആലപ്പി എക്സ്പ്രസിൽ എത്തിയ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി. ഈ മാസം 5 മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്. ചെന്നൈ സെൻട്രൽ കൂടാതെ മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്ന് മുതൽ കർശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
