ക്ഷേത്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കവേയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമൃത്സർ : പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവ്. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു ക്ഷേത്രത്തിന് മുമ്പിൽ വെച്ച് കഴിഞ്ഞ ദിവസം ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിച്ച വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ഷേത്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കവേയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
കാനഡ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവ് ലഖ്ബീർ സിംഗ് ലാൻഡയാണ് സുധീർ സുരിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ കേസില്‍ ഇതുവരെയുള്ള അന്വേഷണം തീര്‍ത്തും രഹസ്യമായി നടത്തുകയാണ് പഞ്ചാബ് പൊലീസ്.
ലഖ്ബീർ സിംഗ് ലാൻഡ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സുധീർ സുരിയെ കൊലപ്പെടുത്തിയ കാര്യം അവകാശപ്പെട്ടത്. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം മരണപ്പെട്ട സുധീർ സുരിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം. കൊലപാതകത്തിന് ശേഷം വന്‍ പൊലീസ് സന്നാഹമാണ് അമ്യത്സറിൽ, ഇതിനാല്‍ തന്നെ നഗരം ഇപ്പോള്‍ ശാന്തമാണ്.
ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി, മുൻമന്ത്രി പാർട്ടി വിട്ടു, കോൺഗ്രസിലേക്കെന്ന് സൂചന
ഗുജറാത്ത് അങ്കം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
