ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സൂഫി പണ്ഡിതര്‍ സന്ദര്‍ശനം നടത്തുന്നു. 12 മുതല്‍ 14 വരെയാണ് രാജ്യത്തെ വിവിധ ആരാധാനാലയങ്ങളിലെ പണ്ഡിതര്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഇവര്‍ കശ്മീര്‍ ജനതയുമായി സംവദിക്കുമെന്നും അറിയിച്ചു. അജ്മേര്‍ ദര്‍ഗയുടെ തലവന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍റെ നേതൃത്വത്തില്‍ 18 അംഗ സംഘമാണ് യാത്ര തിരിക്കുന്നത്.

രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെ സൂഫി പണ്ഡിതരാണ് കശ്മീരിലേക്കെത്തുന്നത്. കശ്മീരിലെ ജനങ്ങളുമായി, പ്രത്യേകിച്ച് യുവാക്കളുമായി സംവദിക്കണമെന്ന് തോന്നി. ജമ്മു കശ്മീരിന്‍റെ വികസനത്തെയും സമൃദ്ധിയെയും കുറിച്ചാണ് സംസാരിക്കുക. ഇന്ത്യക്കെതിരെയുള്ള തെറ്റായ നീക്കത്തിന്‍റെ ഭാഗമായി കശ്മീര്‍ ഏറെക്കാലമായി സഹിക്കുന്നുവെന്നും അജ്മേര്‍ ദര്‍ഗ ദീവാന്‍ പറഞ്ഞു.

കശ്മീരി ജനതയുടെ വികസനത്തിന്‍റെ പാലമായി വര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് അറിയിപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.