Asianet News MalayalamAsianet News Malayalam

നീതി പ്രതികാരമല്ല; ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടലിനോട് പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എത്തിയ രണ്ട് ഹർജികൾ സുപ്രീം കോടതിയുടെ മുന്നൽ നിൽക്കവേയാണ് ചീഫ് ജസ്റ്റിസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

supreme court chief justice reaction to Hyderabad police encounter
Author
Delhi, First Published Dec 7, 2019, 3:40 PM IST

ദില്ലി: ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്ന് ജസ്റ്റിസ് ബോബ്ഡേ വ്യക്തമാക്കി. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തി. 

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എത്തിയ രണ്ട് ഹർജികൾ സുപ്രീം കോടതിയുടെ മുന്നൽ നിൽക്കവേയാണ് ചീഫ് ജസ്റ്റിസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ഹർജികൾ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. 

ഇന്നലെ രാവിലെയാണ് ഹൈദരാബാദ് ദിശ കേസ് പ്രതികളായ നാല് പേ‍ർ തെളിവെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന സൈബരാബാദ് പൊലീസ് അറിയിച്ചത്. 
 

Follow Us:
Download App:
  • android
  • ios