ദില്ലി: മെഡിക്കൽ പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷായ നീറ്റ് പരീക്ഷക്കെതിരെയുള്ള ഹർജി തള്ളി. മെഡിക്കൽ , ദന്തൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ചിന്‍റെ വിധി. 

ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക്  നീറ്റ് പരീക്ഷ വഴി പ്രവേശനം നടത്താം. നീറ്റ് പരീക്ഷ ന്യുനപക്ഷ മാനേജ്‌മെന്റുകളുടെ അവകാശ നിഷേധമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. നീറ്റ് പരീക്ഷയെ ചോദ്യം ചെയ്ത് ന്യുനപക്ഷ മാനേജുമെന്‍റുകൾ നൽകിയ ഹർജിയിലാണ് വിധി